+91 9072543543 info@edathanattukara.com
Tuesday, September 17, 2019
അറിയിപ്പുകൾവാർത്തകൾ

കലാരംഗത്ത് കൈമുദ്ര ചാർത്തി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വിവിധ കലകളിൽ സൗജന്യമായി പരിശീലനം നൽകുന്നു.

57views

മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ കലകളിൽ പരിശീലനം നൽകുന്നു.
നാടൻപാട്ട്, ചെണ്ടമേളം, പെയിന്റിംഗ്, കഥകളിക്കൊട്ട്, കഥകളിച്ചുട്ടി, മദ്ദളം എന്നീ കലകളിലാണ് പ്രത്യേക പരിശീലനം നൽകുന്നത്. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന താൽപര്യമുള്ള ആർക്കും പ്രായാഭേദമെന്യേ സൗജന്യമായി പഠനം നടത്താവുന്നതാണ്.

കരിമ്പഗ്രാമപഞ്ചായത്ത് (സ്നേഹാലയം), തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഹാൾ, കാഞ്ഞിരിപ്പുഴ ഗ്രാമപഞ്ചായത്ത് ഹാൾ, തെങ്കര ഗ്രാമപഞ്ചായത്ത് ഹാൾ, കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് ഹാൾ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഹാൾ, അലനല്ലൂർ ഗ്രാമപഞ്ചായത്ത് (അലനല്ലൂർ മാപ്പിള സ്ക്കൂൾ), തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് (സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഹാൾ) എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ.
അവധി ദിവസങ്ങളിലും പ്രവർത്തി ദിവസങ്ങളിലെ വൈകുന്നേരങ്ങളിലുമായിരിക്കും ക്ലാസ്സുകൾ നടക്കുക.

കേരള കലാമണ്ഡലം, ഗാന്ധി സേവാ സദനം, കലാനിലയം ഉൾപ്പെടെയുള്ള പ്രഗത്ഭ സ്ഥാപനങ്ങളിൽ നിന്നും പഠനം പൂർത്തീകരിച്ച പ്രശസ്തരായ കലാകാരന്മാരാണ് പരിശീലകരായി എത്തുന്നത്. പഠനം നടത്താൻ ആഗ്രഹിക്കുന്നവർ പ്രത്യേക അപേക്ഷ ഫോറം പഞ്ചായത്ത് മുഖാന്തിരം സമർപ്പിയ്ക്കണം. അപേക്ഷ ഫോറം സൗജന്യമായി ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭ്യമാണ്. സംസ്ഥാന സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്നതാണ് ഈ പദ്ധതി. നിലവിൽ മണ്ണാർക്കാട് ബ്ലോക്ക് തല കോർഡിനേറ്ററും ക്ലസ്റ്റർ കൺവീനറുമായ അനീഷിനെ 8129475145 നമ്പറിൽ സംശയ നിവാരണങ്ങൾക്ക് വിളിക്കാവുന്നതാണ്.

Leave a Response