+91 9072543543 info@edathanattukara.com
Monday, July 22, 2019
വാർത്തകൾ

അപകട ഭീഷണിയായിരുന്ന കോട്ടപ്പള്ള മുണ്ടക്കുന്ന് റോഡരികിലെ കുറ്റിക്കാടുകൾ വെട്ടിമാറ്റി ശുചീകരിച്ചു

19views

എടത്തനാട്ടുകര: കോട്ടപ്പള്ള മുണ്ടക്കുന്ന് റോഡരികിലെ അപകട ഭീഷണിയായി നിൽക്കുന്ന കുറ്റിക്കാടുകൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വളരെ പ്രയാസമായിരുന്നു റോഡിനോട് ചേർന്ന മുഴുവൻ ഭാഗവും കാടുകൾ വളർന്നതിനാൽ വളവുകളിലും മറ്റും വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതിനാൽ അപകടം നിത്യസംഭവമാണ്.

റോഡരികിലൂടെ നടക്കാൻ പറ്റാത്ത വിധത്തിൽ കാട് വളർന്നതു മൂലം റോഡിലൂടെ തന്നെ നടക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ ആളൊഴിഞ്ഞ ഭാഗങ്ങളിൽ കോഴി മാലിന്യങ്ങളും,അറവ് മാലിന്യങ്ങളും,ഹോട്ടൽ മാലിന്യങ്ങളും മറ്റു ഇതര മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നത് പതിവായതിനാൽ തെരുവുനായകൾ ഈ ഭാഗത്ത് സ്ഥിരം കാഴ്ചയാണ്.

മഴക്കാല രോഗങ്ങൾ വർദ്ധിക്കുന്ന ഈ സഹചര്യത്തിൽ വാർഡ് സാനിറ്ററി കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പള്ള മുതൽ മുണ്ടക്കുന്ന് റേഷൻകട വരെയും മൂച്ചിക്കൽ പ്രദേശത്തെയും ഉൾപ്പെടെ നാല് കിലോമീറ്റർ കാടുകൾ വെട്ടിമാറ്റി ശുചീകരിച്ചു.

പരിപാടി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എൻ.എസ് സ്മിത, ആശാവർക്കർ ടി. റംല, പി.പി.അലി, സി.ഷൗക്കത്തലി, കെ.അഷ്റഫ്, കെ.അബ്ദുറഹിമാൻ, സി.സൈനുദ്ധീൻ, ഒ.ഷെറീജ്, കെ.ഉഷ, വി. ഫസീല, ടി.ഗീത, ടി.മുഹമ്മദാലി, സി.സലാം, എ.സലീം, ടി. സൈതാലി, കെ.ബാ സീം, വി.റഫീഖ് മറ്റു കടുംബശ്രീ അംഗങ്ങൾ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

Leave a Response