+91 9072543543 info@edathanattukara.com
Monday, July 22, 2019
വാർത്തകൾ

മുണ്ടക്കുന്നിലെ മികച്ച കർഷകനെ ആദരിച്ചു

39views

എടത്തനാട്ടുകര: മുണ്ടക്കുന്നിൽ വർഷങ്ങളായി നിരവധി ജൈവ പച്ചക്കറി വിളയിച്ച മികച്ച കർഷകനായ മനോമംഗലത്ത് രാമൻ കുട്ടി വാര്യരെ മുണ്ടക്കുന്ന് നടന്ന കർഷകഗ്രാമ സഭയിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി.ഷെരീഫ് പൊന്നാടയണിയിച്ച് ആദരിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.റഫീഖ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി.പ്രീത,പഞ്ചായത്തംഗം സി.മുഹമ്മദാലി, മുൻ ഡെപ്യൂട്ടി തഹസിൽദാർ പി ദാമോദരൻ, ഇ.സുകുമാൻ മാസ്റ്റർ, എം പി.എ ബക്കർ മാസ്റ്റർ, പി.പി.അലി, സി.ശ്രിനിവാസൻ കൃഷി ഓഫിസർ എസ്.എം ചാന്ദിനി, കൃഷി അസിസ്റ്റന്റ് കെ.ജയ ,ബ്ലോക്ക് ടെക്നോളജി മാനേജർ എം.വിഗ്നേഷും സംസാരിച്ചു.

Leave a Response