+91 9072543543 info@edathanattukara.com
Monday, July 22, 2019
വാർത്തകൾ

മുണ്ടക്കുന്നിൽ രണ്ടാമത് കേരഗ്രാമം പദ്ധതിയും കർഷകഗ്രാമ സഭയും നടത്തി.

17views

എടത്തനാട്ടുകര: അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുന്ന് വാർഡിൽ സംസ്ഥാന കാർഷിക വികസന വകുപ്പിന്റെയും അലനല്ലൂർ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ രണ്ടാമത് കേരഗ്രാമം പദ്ധതിയും കർഷകഗ്രാമസഭയും നടത്തി.

പരിപാടി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റഫീഖ അധ്യക്ഷത വഹിച്ചു. വാർഡിൽ നടപ്പിലാക്കുന്ന “നമുക്കും വിളവെടുക്കാം വിഷ രഹിത പച്ചക്കറി ” പദ്ധതി സി. യൂസഫ് ഹാജിക്ക് പച്ചക്കറിവിത്ത് നൽകി ബ്ലോക്ക് പഞ്ചായത്തംഗം വി. പ്രീത ടീച്ചർ നിർവ്വഹിച്ചു.

“ജൈവ കൃഷിയുടെ പ്രാധാന്യം -വിവിധ കൃഷിരീതികളും ” എന്ന വിഷയത്തിൽ കൃഷി ഓഫീസർ എസ്.എം ചാന്ദിനിയും, “ആത്മപദ്ധതിയും -വിവിധകാർഷികാനുകൂല്യങ്ങളും നാം അറിയേണ്ടത് ” എന്ന വിഷയത്തിൽ ബ്ലോക്ക് ടെക്നോളജി മാനേജർ (BTM) എം.വിഗ് നേഷും”കേര ഗ്രാമം പദ്ധതി ആശയും- ആശങ്കയും “എന്ന വിഷയത്തിൽ കൃഷി അസിസ്റ്റൻറ് കെ.ജയയും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

ഇ.സുകുമാരൻ മാസ്റ്റർ, എം.പി.എ.ബക്കർ മാസ്റ്റർ, പി.ശശികുമാർ മാസ്റ്റർ, പി.ജി ദേഷ് മാസ്റ്റർ,മുൻഡെപ്യുട്ടി തഹസിൽദാർ പി.ദാമോദരൻ, സി.ശ്രീനിവാസൻ, സി.യൂസഫ് ഹാജി, പി.പി.അബൂബക്കർ, കെ.മോഹനൻ, കെ.ഉണ്ണികൃഷ്ണൻ, വി.അബൂബക്കർ പഞ്ചായത്തംഗം സി.മുഹമ്മാദാലി, കേര ഗ്രാമം കൺവീനർ പി.പി.അലി എന്നിവർ സംസാരിച്ചു.

Leave a Response