+91 9072543543 info@edathanattukara.com
Tuesday, July 23, 2019
വാർത്തകൾവിദ്യാഭ്യാസംസാഹിത്യം

കഥകളുടെ സുൽത്താനെ അനുസ്മരിച്ചു.

25views

എടത്തനാട്ടുകര: ജി.എൽ.പി.എസ് എടത്തനാട്ടുകര മൂച്ചിക്കൽ സ്കൂളിൽ കഥാകാരൻ ബഷീറിന്റെ ചരമദിനം ആചരിച്ചു.

ബഷീറായും അദ്ദേഹം ജന്മം നൽകിയ കഥാപാത്രങ്ങളായും കുട്ടികൾ അരങ്ങത്തെത്തി.തുടർന്ന് പാത്തുമ്മയുടെ ആടിന്റെ നാടകാവിഷ്കാരം നടത്തി.
നാലാം ക്ലാസിലെ സി.മുഹമ്മദ് ഷാഹിൻ ബഷീറായും വി.ദിയ ഫാത്തിമ പാത്തുമ്മയായും പി.പി ഹനിയ സുഹറയായും മജീദായി അസ്മാൻ ഷഹറോസും വേഷമിട്ടു. ഒ.അലൂ ഫ് അൻവർ,പി. ഹെന്ന ഷെറിൻ,പി. ഫിദ നസ്റിൻ, സി.കെ അമൃത, എൻ.അനാഖ തുടങ്ങിയവരും ബഷീർ കഥാപാത്രങ്ങളായി.

കഥാകാരിയും സ്കൂളിലെ വിദ്യാരംഗം സാഹിത്യ വേദിയുടെ ചുമതലയുള്ള സീനത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം സി.കെ ഹസീന മുംതാസ് നിർവ്വഹിച്ചു

അധ്യാപകരായ സി.ജമീല, കെ.രമാദേവി, എൻ.അലി അക്ബർ എന്നിവർ പ്രസംഗിച്ചു.

സി.പി വഹീദ, എ.പി സാലിഹ, പി.പ്രിയ, പി.പ്രിയങ്ക, കെ.ഷീബ, എം.മുബീന എന്നിവർ നേതൃത്വം നൽകി.

Leave a Response