+91 9072543543 info@edathanattukara.com
Tuesday, July 23, 2019
വാർത്തകൾവിദ്യാഭ്യാസം

സൈബറിടങ്ങളിലെ ചതിക്കുഴികൾ; രക്ഷിതാക്കൾക്ക് ബോധവൽക്കരണവുമായി എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ

19views

എടത്തനാട്ടുകര: സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ചും, തട്ടിപ്പുകളെക്കുറിച്ചും രക്ഷിതാക്കളെയും വിദ്യാർഥികളെയും ബോധവാന്മാരാക്കുക, മൊബൈൽ ഫോൺ, ഇൻറർനെറ്റ്, സോഷ്യൽ മീഡിയകളുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ചുള്ള അറിവ് പകർന്നു നൽകുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച സൈബർ സുരക്ഷാ ബോധവൽക്കരണ സെമിനാർ രക്ഷിതാക്കൾക്ക് പുത്തൻ അനുഭവമായി. സ്കൂളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റിനു കീഴിലുള്ള സർഫ് സ്മാർട്ട് പ്രൊജക്റ്റിന്റെ ഭാഗമായാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്.

ഇൻറർനെറ്റ്, മൊബൈൽ ഫോൺ, ഇ-മെയിലുകൾ, വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങി സോഷ്യൽ മീഡിയയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും, തട്ടിപ്പുകളെയും തിരിച്ചറിയാനും അവയുടെ സുരക്ഷിതമായ ഉപയോഗത്തിനുള്ള വഴികൾ കണ്ടെത്താനും ബോധവത്കരണം കൊണ്ട് സാധ്യമായി.

ബോധവൽക്കരണ ക്ലാസ്സിന് പാലക്കാട് സൈബർ സെൽ ഉദ്യോഗസ്ഥൻ സി.ഹരീഷ് നേതൃത്വം നൽകി. പി.ടി.എ പ്രസിഡണ്ട് ഒ.ഫിറോസ്, പ്രിൻസിപ്പൽ വി.ടി.വിനോദ്, സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, ഗൈഡ് ക്യാപ്റ്റൻ പ്രജിത ശ്രീകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.സിദ്ധീഖ്, സീനിയർ അസിസ്റ്റന്റ് മഞ്ജു, ഒ.ജോസ് സൂസൻ ഫിലിപ്പ്, യൂസുഫ് എന്നിവർ പ്രസംഗിച്ചു.

സുരക്ഷിത ഓൺലൈൻ ഉപയോഗം എന്ന ശീർഷകത്തിൽ സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ സർഫ് സ്മാർട്ട് പ്രൊജക്ടിനു കീഴിൽ വൈവിധ്യമാർന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.

Leave a Response