+91 9072543543 info@edathanattukara.com
Monday, July 22, 2019
വാർത്തകൾസാഹിത്യം

വായനാ പക്ഷാചരണം – അമ്മ വായന ഉദ്ഘാടനം ചെയ്തു.

32views

അലനല്ലൂർ : അലനല്ലൂർ എ.എം.എൽ.പി.സ്കൂളിൽ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കളിൽ വായനാശീലം വർധിപ്പിക്കുന്നതിനുള്ള “അമ്മ വായന’ ആരംഭിച്ചു.
അലനല്ലൂർ കലാസമിതിയുമായി സഹകരിച്ച് കുട്ടികൾ മുഖേന രക്ഷിതാക്കൾക്ക് പുസ്തകമെത്തിക്കുകയും ,വായന വർധിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി. രക്ഷിതാക്കൾക്കായി വായനാക്കുറിപ്പു മത്സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ കവി ഭാസ്കരൻ അലനല്ലൂർ അമ്മ വായന ഉദ്ഘാടനം ചെയ്തു.
കെ.എ.സുദർശന കുമാർ അധ്യക്ഷത വഹിച്ചു.
കെ.അംബുജാക്ഷി, കെ. ലിയാക്കത്തലി ,കെ .തങ്കച്ചൻ,കെ. വേണുഗോപാലൻ ,തുടങ്ങിയവർ പ്രസംഗിച്ചു.
പി.വി.ജയപ്രകാശ് സ്വാഗതവും ടി.കെ.ഷഹനീർ ബാബു നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി പുസ്തക പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

Leave a Response