+91 9072543543 info@edathanattukara.com
Monday, July 22, 2019
ആരോഗ്യംവാർത്തകൾവിദ്യാഭ്യാസം

യോഗ പരിശീലനം ആരോഗ്യ പരിരക്ഷക്ക്: എടത്തനാട്ടുകരയില്‍ യോഗ ദിനാചരണം നടത്തി

54views

എടത്തനാട്ടുകര: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യോഗ പഠന ക്ലാസ് ശ്രദ്ധേയമായി.

വിദ്യാര്‍ത്ഥികളില്‍ ആരോഗ്യശീലം വളര്‍ത്തിയെടുക്കുക, ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുക, ലളിത വ്യായാമങ്ങളിലൂടെ മാനസികോല്ലാസം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിലെ സ്കൗട്ട് ആന്‍റ് ഗൈഡ്സ് , എന്‍.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് യോഗ ദിനാചരണം സംഘടിപ്പിച്ചത്.

യോഗയുടെ പ്രാധാന്യം, യോഗയിലൂടെ ലഭ്യമാകുന്ന ആരോഗ്യ ഗുണങ്ങള്‍, ജീവിതശൈലിയില്‍ യോഗ ചെലുത്തുന്ന സ്വാധീനങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ച് ഹെഡ്മാസ്റ്റർ എൻ. അബ്ദുന്നാസര്‍ പഠന ക്ലാസ്സ് നടത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിദ്ദീഖ് സി, വിപിന്‍.സി.ജി, മുഹമ്മദ് അഷറഫ്. പി എന്നിവര്‍ സംസാരിച്ചു.

സ്കൗട്ട് ലീഡര്‍ ആസിം സാനു, കമ്പനി ലീഡര്‍ ഫാത്തിമ ഫാരിസ.എം, ഷമീം.പി, അഹ്മദ് ഹനീന്‍.കെ, അന്‍ഷിദ.പി, ഷംന.പി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Response