+91 9072543543 info@edathanattukara.com
Monday, July 22, 2019
ആരോഗ്യംവാർത്തകൾവിദ്യാഭ്യാസം

‘ഡെങ്കിക്കെതിരെ കൈകോർക്കാം’ പദ്ധതിയുമായി വിദ്യാർഥികൾ

31views

എടത്തനാട്ടുകര: ഡെങ്കിക്കെതിരെ കൈകോർക്കാം എന്ന പദ്ധതിയുമായി എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് പ്രവർത്തകർ വിവിധ പരിപാടികളോടെ രംഗത്തെത്തി. മുമ്പ് ഡെങ്കിപ്പനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത പ്രദേശമായതിനാൽ എടത്തനാട്ടുകരയിൽ വർഷ കാലത്തിൻറെ ആരംഭത്തിൽ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഇതിനെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടത്തുന്നത്.

ഇതിന്റെ ഭാഗമായി ലഘുലേഖ വിതരണം, ഗൃഹസന്ദർശനം, പോസ്റ്റർ പ്രചാരണം, കൊതുകിന്റെ ഉറവിടനശീകരണം, ആരോഗ്യസർവേ തുടങ്ങിയ വിവിധ പരിപാടികളാണ് നടത്തിവരുന്നത്. ഇതിനുമുന്നോടിയായി വിദ്യാലയമുറ്റത്ത് പ്രതിരോധ വളയം തീർത്തു.

ബോധവൽക്കരണ പരിപാടി പി സി അംഗം ഫഹദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജി.ദിവ്യ ലീഡർമാരായ പി. അൻഷിദ ,പി.ദിവ്യ, അമൻ മുബാറക്ക്, സി.സഹൽ എന്നിവർ പ്രസംഗിച്ചു.

Leave a Response