+91 9072543543 info@edathanattukara.com
Monday, July 22, 2019
കായികംവാർത്തകൾ

കോപ്പയുടെ ആവേശത്തിൽ എടത്തനാട്ടുകരയിലെ ഫുട്ബോൾ പ്രേമികൾ

28views

എടത്തനാട്ടുകര : ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ മറ്റൊരു വസന്തകാലത്തിന് ഇന്ന് ഫുട്ബോളിന്റെ തലസ്ഥാന നഗരിയായ ബ്രസിൽ തുടക്കമായി ഇന്ന് പുലർച്ചയോടെ തുടക്കമായ കോപ്പ അമേരിക്ക ഫുട്ബോളിന്റെ പുതിയ പതിപ്പിനെ ആഘോഷമാക്കിയിരിക്കുകയാണ് എടത്തനാട്ടുകരയിലെ ഫുട്ബോൾ പ്രേമികൾ.

ലാറ്റിൻ അമേരിക്കൻ ടീമുകൾ നേർക്കുനേർ കൊമ്പ് കോർക്കുന്ന ടൂർണ്ണമെന്റിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ അർജന്റിനയും നെയ്മറിന്റെ അഭാവത്തിലും അജയ്യരായ ബ്രസീലും തന്നെയാണ് ശ്രദ്ധാകേന്ദ്രങ്ങൾ.

ഫുട്ബോൾ ഗ്രാമമായ എടത്തനാട്ടുകരയിലും പരിസര പ്രദേശങ്ങളിലും ചർച്ചാ വിഷയം കോപ്പ അമേരിക്ക ആയി കഴിഞ്ഞു. ഇഷ്ട ടീമിന്റെ ജഴ്സികൾ മേടിച്ചും മറ്റും ഇഷ്ട ടീമിന്റെ മത്സരങ്ങൾക്കായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

എടത്തനാട്ടുകര കാപ്പുപറമ്പ് നൂണപ്പാടത്തെ കടുത്ത ബ്രസീൽ ആരാധകരായ മുസ്തഫ, മുബസ്സിൽ, സുരേന്ദ്രൻ, രതീഷ്, സുൽഫി, ശ്രീധരൻ തുടങ്ങിയവർ ഭീമൻ ഫ്ലക്സ്ബോർഡ് സ്ഥാപിച്ചാണ് ടൂർണമെന്റിനെ വരവേറ്റത്

ആരാധകരേറെയുള്ള അർജന്റിനക്കും ബ്രസീലിനും പുറമേ കരുത്തരായ ഉറുഗ്വേ, കൊളംബിയ, ചിലി ടീമുകളും കിരീടത്തിനായി പോരടിക്കുമ്പോൾ ഫുട്ബോൾ പ്രേമികൾ ഇനിയുള്ള ഒരു മാസക്കാലം ഉറക്കമില്ലാ രാവുകൾ സമ്മാനിക്കുമെന്നുറപ്പ്.

ഇഷ്ട ടീമിന്റെ സാധ്യതകൾ കൂട്ടിയും കിഴിച്ചും നിമിഷങ്ങൾ എണ്ണി തീർക്കുമ്പോഴും മത്സരം ടിവിയിൽ സംപ്രേക്ഷണം ഇല്ലാത്തതിന്റെ വിഷമവും ഓരോ ആരാധകന്റെയും മുഖത്ത് തെളിഞ്ഞ് കാണാം. ഇന്ന് പുലർച്ചേ ആറ് മണിക്ക് നടന്ന ബ്രസിൽ – ബൊളീവിയ മത്സരത്തിൽ ബ്രസീലിന് തകര്‍പ്പന്‍ ജയം. ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചുവിട്ടത്.

ഞായറഴ്ച്ച പുലർച്ചേ മൂന്നര മണിക്ക് കൊളംബിയക്കെതിരെയാണ് അർജന്റിനുടെ ആദ്യ മത്സരം.

Leave a Response