+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

ആരോഗ്യരക്ഷക്ക് മാലിന്യ മുക്തപരിസരം “പെൻസിൽ” ക്യാമ്പിന് മുണ്ടക്കുന്ന് ഉജ്ജ്വല തുടക്കം

43views

അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കേരള മിഷന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി “പെൻസിൽ”എന്ന ക്യാമ്പ് മുണ്ടക്കുന്ന് മിനി ഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു.

മഴക്കാല രോഗങ്ങളെ കുറിച്ച് ജാഗ്രത നേടുന്നതിനായി ജാഗ്ര തോത്സവത്തിന്റെ തുടർച്ചയാണ് പെൻസിൽ പരിപാടി അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ.രജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അയ്യപ്പൻ കുറുപ്പടത്ത് അധ്യക്ഷത വഹിച്ചു.

“ആരോഗ്യരക്ഷക്ക് മാലിന്യ മുക്തപരിസരം ” എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പി. അനിത സെമിനാർ അവതരിപ്പിച്ചു. മഞ്ഞുരുക്കൽ പ്രവർത്തനം പി.ഗീതയും ,ജൈവ – അജൈവ മാലിന്യം തരം തിരിക്കൽ പ്രവർത്തനം കെ.റംലയും, കുപ്പയിലെ മാണിക്യം പുനരുപയോഗ സാധ്യതകൾ, പ്രവർത്തനം കെ.ഉഷയും മാലിന്യത്തിലെ രോഗങ്ങൾ വിഷയത്തിൽ ഇ.സുകാരൻ മാസ്റ്ററും നേതൃത്വം നൽകി,

പഞ്ചായത്തംഗം സി.മുഹമ്മദാലി, അംഗണവാടി വർക്കർ യു.പി. സീനത്ത്, ആശാ വർക്കർമാരായ ടി. റംല, വി പ്രസന്ന, വാർഡ് കുടുംബശ്രീ പ്രസിഡന്റ് വി. ഫസീല ,എ.ഡി.എസ് അംഗം സി .ലൈസ, പി.പി.യൂസഫ് അംഗണ വാടി ഹെൽപർ സി. കുഞ്ഞാമിന എന്നിവർ സംസാരിച്ചു.

Leave a Response