+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വിദ്യാഭ്യാസം

കുരുന്നുകൾക്ക് ആശംസ നേർന്ന് മോഹൻ ബഗാൻ താരം വി പി സുഹൈർ

44views

എടത്തനാട്ടുകര: മൂച്ചിക്കൽ ഗവ.എൽ.പി.സ്കൂൾ പ്രവേശനോത്സവം പ്രശസ്ത ഫുട്ബോൾ താരം വി.പി സുഹൈർ ഉദ്ഘാടനം ചെയ്തു.

പുത്തനുടുപ്പും പുസ്തകസഞ്ചിയുമായി അറിവിന്റെ ആദ്യാക്ഷരങ്ങൾ നുണയാൻ വിദ്യാലയത്തിലെത്തിയ കുരുന്നുകൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. കുഞ്ഞായിരുന്നപ്പോഴുള്ള കളിയനുഭവങ്ങൾ പങ്കുവെച്ചു. കളിയിൽ അൽപം കാര്യവുമുണ്ടെന്ന് ബോധ്യപ്പെടുത്തി. പഠനത്തോടൊപ്പം കളി കളിലേർപ്പെടേണ്ടതിന്റെ പ്രാധാന്യം രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി.

പി.ടി.എ എക്സിക്യൂട്ടീവ് മെംബർ ഗഫൂർ ടി.കെ അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം പി.പി.നഷാദ്‌ അലിയും ആശംസകാർഡ് വിതരണം എം.പി ടി എ പ്രസിഡന്റ് പി.ടി ഉഷയും യൂണിഫോം വിതരണം എം പി ടി എ വൈസ് പ്രസിഡന്റ് ഫസ്ബിയയും വൃക്ഷത്തൈ വിതരണം ഷെഫീനയും നിർവഹിച്ചു.

പ്രധാനാധ്യാപിക എ. സതീദേവി, എൻ.അലി അക്ബർ, പി.അബ്ദുസലാം എന്നിവർ പ്രസംഗിച്ചു.

സി.കെ.ഹസീന മുംതാസ്, എ.സീനത്ത്, സി.ജമീല,കെ.രമാദേവി, പി.ജിഷ, ഇ.പ്രിയങ്ക, പി.പ്രിയ, കെ.ഷീബ, മുബീന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചു നടത്തിയ പരിപാടിയിൽ വർണക്കടലാസും തോരണങ്ങളും ഉപയോഗിച്ച് വർണാഭമാക്കി, തുടർന്ന് മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്തു.

Leave a Response