+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾവിദ്യാഭ്യാസം

മുണ്ടക്കുന്ന് എ.എൽ.പി. എസ്. പ്രവേശനോത്സവം ഗംഭീരമായി

40views

മുണ്ടക്കുന്ന് :ഒന്നാം ക്ലാസ്, എൽ.കെ.ജി, യു.കെ.ജി എന്നിവയിലേക്കുള്ള നവാഗതരായ 120 ഓളം കുട്ടികളെ വാദ്യമേളങ്ങളോടെ മുതിർന്ന കൂട്ടുകാർ സ്‌കൂളിലേക്ക് ആനയിച്ചു.

പ്രൗഡ ഗംഭീരമായ പ്രവേശനോത്സവം അലനല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മുഹമ്മദാലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുതിയ പ്രീ പ്രൈമറി ക് ളാസുകളുടെയും ഉദ്ഘടനം അദ്ദേഹം നിർവഹിച്ചു

പി. ടി. എ. പ്രസിഡണ്ട് ഷമീർ തോണിക്കര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ. തങ്കം, മാനേജർ പി. ജയശങ്കരൻ, കലാകാരൻ എം. പി.നാരായണൻ കുട്ടി, എസ്. ആർ. ജി.കൺവീനർ ഒ .ബിന്ദു, സ്റ്റാഫ് സെക്രട്ടറി പി. ഹംസ,പുല്ലിക്കുന്നൻ യൂസുഫ് എന്നിവർ സംസാരിച്ചു.

കുട്ടികളുടെ കലാ പ്രകടനങ്ങളും നവാഗതർക്ക് സമ്മാനക്കിറ്റുകളും വിതരണം ചെയ്തു. നവാഗതർക്ക് കാപ്പുപറമ്പ് ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ പ്രത്യക സമ്മാനങ്ങളും ക്ലബ്ബ് ഭാരവാഹികൾ വിതരണം ചെയ്തു.

Leave a Response