+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

എടത്തനാട്ടുകര കപ്പിയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു.

124views

എടത്തനാട്ടുകര : എടത്തനാട്ടുകര കപ്പിയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു. ആറോളം കര്‍ഷകരുടെ 1000 ത്തില്‍ പരം വാഴകളും മൂന്നൂറിലധികം കവുങ്ങുകളുമാണ് നഷ്ട്ടമായത്.

പടിഞ്ഞാറപ്പള്ള ഫാത്തിമ, അദീബ് മഠത്തൊടി, കല്ലന്‍ മുഹമ്മദാലി, ചക്ക്പുരയ്ക്കല്‍ ഹംസക്കുട്ടി, മഠത്തൊടി അബൂബക്കര്‍, പടിഞ്ഞാറപ്പള്ള ഖദീജ എന്നിവരുടെ വിളകളാണ് നശിച്ചത്.

അദീബിന്റെ കായ്ക്കാറായ 50 കവുങ്ങുകള്‍ കാട്ടാനകള്‍ ചവിട്ടിമെതിച്ചു. ഉപ്പുകുളം വനമേഖലയില്‍ നിന്നാണ് എന്‍.എസ്.എസ് എസ്റ്റേറ്റ് വഴി കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലെത്തുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.

സമീപ പ്രദേശങ്ങളായ മുണ്ടക്കുന്ന്, കാപ്പുപറമ്പ്, അമ്പലപ്പാറ, കോട്ടപ്പള്ള കല്ലംപള്ളിയാല്‍, പാണ്ടിക്കോട്, പിലാച്ചോല, എന്നിവിടങ്ങളിലെ കര്‍ഷകരും കാട്ടാന ഭീതിയിലാണ്.

Leave a Response