+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾവിദ്യാഭ്യാസം

മുണ്ടക്കുന്ന് എ. എൽ. പി. സ്കൂളിൽ റിട്ടയർമെന്റ് വാർഷികം ആഘോഷിച്ചു.

95views

എടത്തനാട്ടുകര : മുണ്ടക്കുന്ന് എ. എൽ. പി. സ്കൂളിൽ നിന്ന് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പി. ജയശങ്കരൻ മാസ്റ്റർ, പി. ഹാജറുമ്മ ടീച്ചർ എന്നിവരുടെ റിട്ടയർമെന്റ് വാർഷികം എം. എൽ. എ. അഡ്വ : എൻ. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. കെ. രജി ടീച്ചർ അധ്യക്ഷത വഹിച്ചു.

സ്റ്റേജോട് കൂടിയ രണ്ട് ക്ലാസ് മുറികൾ റിട്ടയർമെന്റ് ഗിഫ്റ്റായി സർവീസിൽ നിന്ന് വിരമിക്കുന്ന മാനേജർ കൂടിയായ ജയശങ്കരൻ മാസ്റ്റർ സ്‌കൂളിന് സമർപ്പിച്ചു.. ജില്ലാ പഞ്ചായത്ത് മെമ്പർ എം. ജിനേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ പാറോക്കോട്ട് റഫീക്ക എന്നിവർ ഉപഹാരസമർപ്പണം നടത്തി.

പഞ്ചായത്തംഗങ്ങൾ ചക്കംതൊടി മുഹമ്മദാലി മാസ്റ്റർ, ദേവകി ടീച്ചർ, കൃഷ്ണദാസ് മാസ്റ്റർ (കെ. എസ്. ടി. എ ), അലി മാസ്റ്റർ (കെ. എ. ടി. എഫ് ), ഡോ : സന്തോഷ്‌ കുമാർ (ഒ. എസ്. എ ), ഷൗക്കത്ത് (ഫ്രണ്ട്സ് ക്ലബ്ബ് കാപ്പുപറമ്പ് ), അൻവർ (ന്യൂ ഫീനിക്സ് മുണ്ടക്കുന്ന് ), ഉബൈദ് (ഗ്രാമബന്ധു വായനശാല മുണ്ടക്കുന്ന് ), കെ. ബിന്ദു (ഹെഡ് മിസ്ട്രസ് ), കെ. ടി. ഹംസപ്പ, ഷമീർ തോണിക്കര, നുസ്രത്ത് കൂമൻചീരി, നദ. എൻ (സ്‌കൂൾ ലീഡർ), കെ. ഹരിദാസൻ, ഒ. ബിന്ദു, പി. ഹംസ, പി. യൂസഫ്, അർജുൻ. എൻ, പി. ജയശങ്കരൻ, പി. ഹാജറുമ്മ എന്നിവർ സംസാരിച്ചു.

Leave a Response