+91 9072543543 info@edathanattukara.com
Thursday, June 20, 2019
വാർത്തകൾ

കോട്ടപ്പള്ള കുളക്കണ്ടം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

43views

എടത്തനാട്ടുകര കോട്ടപ്പള്ള -കുളക്കണ്ടം പ്രദേശവാസികൾ വർഷങ്ങളോളമായി ഫെബ്രുവരി മാസം മുതൽ കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെടുകയും വിദൂരങ്ങളിൽനിന്ന് വാഹനങ്ങളിൽ വെള്ളം കൊണ്ടുവരുന്ന അവസ്ഥ മനസിലാക്കി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ2018- 19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 8ലക്ഷം രൂപയും അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ 2018 -19 വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തി 4 ലക്ഷം രൂപയും ചേർത്ത് പണി പൂർത്തീകരിച്ച കോട്ടപ്പള്ള- കുളക്കണ്ടം കുടിവെള്ള പദ്ധതി കോട്ടപ്പള്ള മരക്കാർ കോംപ്ലക്സിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ രജിയുടെ അധ്യക്ഷതയിൽ മണ്ണാർക്കാട് എം.എൽ.എ അഡ്വ എൻ. ശംസുദ്ദീൻ അവർകൾ നാടിനു സമർപ്പിച്ചു.

ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രിസിഡന്റ് റഫീഖ പാറോക്കോട്ട് മുഖ്യാതിഥിയായി ചടങ്ങിൽ കിണറിനും ടാങ്കിനും സ്ഥലം വിട്ടു തന്ന മഠത്തൊടി ഉമ്മർ സാഹിബിനെയും സൽമ ടീച്ചറെയും എം.എൽ.എ.ആദരിച്ചു. പഞ്ചായത്തംഗങ്ങളായ സി.മുഹമ്മദാലി, റഹ്മത്ത് മoത്തൊടി, എം.ഷൈലജ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഹംസപ്പ, എം പി എ ബക്കർ മാസ്റ്റർ, ഇ. സുകുമാരൻ മാസ്റ്റർ, കെ.അബൂബക്കർ മാസ്റ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി എടത്തനാട്ടുകര യുണിറ്റ് പ്രസിഡന്റ് എ.പി.മാനു, എം.അലി, മുഫീന ഏനു,കരിം പടുകുണ്ടിൽ, എം.മുഹമ്മദ് കുട്ടി, വി.പി.ഉമ്മർപ്പ, കെ.ഉമ്മർ, കെ.ഷെഫീഖ് .സി ലൈസ,എന്നിവർ സംസാരിച്ചു.

Leave a Response