+91 9072543543 info@edathanattukara.com
Thursday, June 20, 2019
വാർത്തകൾ

ആവേശ വട്ടം തീർത്ത് ആനന്ദലഹരിയിൽ ചവിട്ടു കളി മത്സരം

119views

എടത്തനാട്ടുകര: പ്രത്യേക താളത്തിലും ഈണത്തിലും പൊലിപ്പാട്ട് പാടിത്തുടങ്ങി ഭൂമി ദേവതയെ വണങ്ങിയ ആവേശ വട്ടം തീർത്ത നടത്തിയ ചവിട്ടുകളി കാണികളെ ഹരം കൊള്ളിച്ചു നാട്ടിൽനിന്ന് അന്യമായികൊണ്ടിരിക്കുന്ന കലാരൂപത്തെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ചാലഞ്ചേഴ്സ് ക്ലബ്ബിന് നേതൃതത്തിൽ നടത്തിയ മത്സരമാണ് കാണികളെ ഒരുപോലെ ആവേശം കൊള്ളിച്ചത് .

പണ്ട് തുലാവർഷ ത്തോടനുബന്ധിച്ച് കൃഷി നടീലും മറ്റും കഴിയുന്നതോടെ പണിർച്ചപാട്ട് പാടി നടത്തിയിരുന്ന ആചാരമായിരുന്നു ചവിട്ടുകളി രണ്ട് ടീമുകളുമായി ഇറങ്ങി പ്രത്യേക ഈണത്തിലും താളത്തിലും ഓരോ ടീമും പാട്ടുകൾ പാടുകയും ഇതിനു മറുപടിയായി മറു ടിം പാടുകയും ചെയ്ത് വട്ടത്തിൽ നീങ്ങുകയാണ് ചെയ്യുക ഒരിക്കൽ പാടിയ പാട്ട് പിന്നീട് പാടുകയാണെങ്കിൽ ഫൗൾ വിളിക്കുകയും ചെയ്യും. ഒരു ടീം പാടിയ പാട്ടിനു മറുപടി പാട്ട് എതിർ ടീം പാടിയില്ലങ്കിൽ ഇവരെ കളിയാക്കി പാടി ടീം കൈകളിടിച്ച് ചാടി ആവേശം കൊള്ളും. മണികൂറുകൾ നീണ്ട് നിൽക്കുന്ന കളിയുടെ അവസാനം ഓരോ ടീമു പൊലിപ്പാട്ട് പാടി ഭൂമിദേവദയെ വണങ്ങിയാണ് കളം വിടുക മത്സരത്തിൽ യതീംഖാന, തച്ചനാട്ടുകര, വെട്ടത്തൂർ, ഏപ്പിക്കാട്‌, കോട്ടത്ത്, മുള്യാ കുർശി എന്നീ ആറു ടീമുകൾ ആണ് പങ്കെടുത്തത് മത്സരം പഞ്ചായത്ത് അധ്യക്ഷ ഇ.കെ റജി ഉദ്ഘാടനം ചെയ്തു. നാസർ കാപ്പുങ്ങൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പോധ്യക്ഷ പാറോകോട്ട് റഫീഖ മുഖ്യാതിഥിയായി മoഞ്ഞൊടി റഹമത്ത്, അബ്ദുള്ള കെ, അയ്യപ്പൻ എന്നിവർ പ്രസംഘിച്ചു സമ്മാന ധാന ചടങ്ങിൽ പി.അശോകൻ അധ്യക്ഷനായി സി മുഹമദാലി ,കെ യഹിയ, ഒ ഫിറോസ്, എപിമാനു, മുഫീന ഏനു, പി സക്കീർ, കെ ചാമി, തുടങ്ങിയർ പ്രസംഘിച്ചു.

Leave a Response