+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

ലഹരിക്കെതിരെ വിദ്യാർത്ഥിക്കൂട്ടം – എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

124views

എടത്തനാട്ടുകര: വിദ്യാർത്ഥികളിൽ ലഹരിയുടെ വിപത്തുകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ കർമ്മശേഷി ഫലപ്രദമായി വിനിയോഗിക്കുന്നതിനുമായി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു.വിമുക്തിമിഷൻ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെയും, അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാർ അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ അധ്യക്ഷത വഹിച്ചു.

ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് കൊങ്ങത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.ഗിരിജ. സി. മുഹമ്മദാലി മാസ്റ്റർ, സുനിത കുന്നുമ്മൽ സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, ഹെഡ്മാസ്റ്റർ എൻ.അബ്ദുന്നാസർ എന്നിവർ പ്രസംഗിച്ചു. അലനല്ലൂർ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള അവാർഡുകൾ പി.ടി.എ പ്രസിഡന്റ് ഒ.ഫിറോസ് വിതരണം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ അശോകൻ,ബഷീർ ചാലിയൻ, അഹമ്മദ് സാബു എന്നിവർ മത്സരം നിയന്ത്രിച്ചു. പട്രോൾ ലീഡർ ആസിം സാനു, കമ്പനി ലീഡർ ഫാത്തിമ ഫാരിസ എന്നിവർ നേതൃത്വം നൽകി.

Leave a Response