+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ മട്ടുപ്പാവിൽ മുട്ട കോഴിവളർത്തൽ പദ്ധതിക്ക് തുടക്കം

114views

എടത്തനാട്ടുകര: അലനല്ലൂർ ഗ്രാമപഞ്ചായത്ത് 2018 -19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി. 330 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. പത്ത് കോഴിയും കൂടുമാണ് വിതരണം ചെയ്യുന്നത്.പരിപാടി അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. ഉദ്ഘാടനംചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു .ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സീനത്ത്, പഞ്ചായത്ത് അംഗങ്ങളായ സി. മുഹമ്മദാലി, കെ. ഗീതാദേവി, കെ.സുജിത, എം.റഹ്മത്ത്, പി.മുസ്തഫ ,വെറ്റിനറി സർജൻ ഡോക്ടർ രാംകുമാർ എന്നിവർ സംസാരിച്ചു.

Leave a Response