+91 9072543543 info@edathanattukara.com
Thursday, June 20, 2019
ആരോഗ്യംവാർത്തകൾ

കുഷ്ഠരോഗ നിർമാർജന യജ്ഞം “അശ്വമേധം” പരിപാടിക്ക് തുടക്കം

94views

എടത്തനാട്ടുകര: സംസ്ഥാനത്ത് പാലക്കാട് ജില്ലയിൽ സർവ്വെയുടെ അടിസ്ഥാനത്തിൽ കുഷ്ഠരോഗം കൂടുതൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുന്ന് കുഷ്ഠരോഗ നിർമ്മാർജന യജ്ഞം “അശ്വമേധം ” പരിപാടിക്ക് തുടക്കമായി. പരിപാടി അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു.

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.റഫീഖ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് മുഖ്യാതിഥിയായി. “കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങൾ നാം അറിയേണ്ടത് ” എന്ന വിഷയത്തിൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി. മനോജ് ഡേവിഡ് ക്ലാസ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.അഫ്സറ ബ്ലോക്ക് അംഗം, വി.പ്രീത,പഞ്ചായത്ത് അംഗം സി.മുഹമ്മദാലി പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി എസ്.സജി,മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ഹംസപ്പ,എം.പി .എ ബക്കർ മാസ്റ്റർ ഇ. സുകുമാരൻ മാസ്റ്റർ പി അശോകൻ പി.പി അലി,കെ.ഹംസ മാസ്റ്റർ,പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ കെ സുലോചന, സി.ഡി.എസ് അംഗം കെ റംല ആശാവർക്കർമാരായ ടി.പി സൈനബ, റംല തെക്കൻ ,പി.പ്രസന്ന കുടുംബശ്രീ പ്രസിഡണ്ട് വി .ഫസീല അംഗൻവാടി വർക്കർ യു.പി സീനത്ത് എന്നിവർ സംബന്ധിച്ചു പരിപാടിയിൽ കുഷ്ഠരോഗ ബാധിതരുടെ ചിത്രപ്രദർശനവും നടത്തി.

Leave a Response