+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

ലഹരിയുടെ വിപത്തുകള്‍ തുറന്നു കാട്ടി മൂച്ചിക്കല്‍ സ്‌കൂളില്‍ ചിത്ര പ്രദര്‍ശനം

84views

എടത്തനാട്ടുകര : ലഹരിയുടെ വിപത്തുകള്‍ തുറന്നു കാട്ടിയും ലഹരിയുടെ ദൂഷ്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെയും യുവ തലമുറയേയും ബോധവല്‍ക്കരിച്ചും എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി സ്‌കൂളില്‍ സംഘടിപ്പിച്ച ‘പ്രതീക്ഷ’ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി.

പെരിന്തല്‍മണ്ണ കുന്നപ്പള്ളി ന്യൂ ഹോപ്പ് ഡി അഡിക്ഷന്‍ സെന്ററുമായി സഹകരിച്ചാണ് സ്‌കൂള്‍ മന്ത്രി സഭക്കു കീഴില്‍ വിദ്യാര്‍ഥികള്‍ ചിത്ര പ്രദര്‍ശനം ഒരുക്കിയത്. ന്യൂ ഹോപ്പ് ഡി അഡിക്ഷന്‍ സെന്ററര്‍ ജീവനക്കാരനും പ്രമുഖ ചിത്രകാരനുമായ കമറുദ്ദീന്‍ ചേരിപ്പറമ്പ് വരച്ച ലഹരിയുടെ നീരാളിപ്പിടുത്തത്തിനെതിരെ ബോധവല്‍ക്കരിക്കുന്ന മുപ്പതോളം ജലച്ചായ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.

ചിത്ര പ്രദര്‍ശനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീക്ക പാറോക്കോട്ട് ഉല്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍ പ്രധാനാധ്യാപിക എ. സതീ ദേവി, ചിത്രകാരന്‍ കമറുദ്ദീന്‍ ചേരിപ്പറമ്പ്, അധ്യാപകരായ പി. അബ്ദുസ്സലാം, എന്‍. അലി അക്ബര്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ സി. കെ. ഹസീനാ മുംതാസ്, പി. ജിഷ, എ. സീനത്ത്, സി. ജമീല, കെ. രമാ ദേവി, പി. പ്രിയ, ഇ. പ്രിയങ്ക, കെ. ഷീബ, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍, ഡെപ്യുട്ടി ലീഡര്‍ സി. അനഘ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം, മന്ത്രിസഭാങ്ങളായ എം. ടി. അഞ്ജനാ സുജിത്ത്, കെ. അഭിഷേക്, പി. അജ്‌വദ്, പി. ജഗന്നാഥ്, പി. അഷ്മില്‍ എന്നിവര്‍ചിത്ര പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.

വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ട നൂറുക്കണക്കിനു പേര്‍ ചിത്ര പ്രദര്‍ശനം കാണാനെത്തി.

Leave a Response