+91 9072543543 info@edathanattukara.com
Thursday, June 20, 2019
അറിയിപ്പുകൾ

മുണ്ടക്കുന്ന് എ.എൽ.പി. സ്ക്കൂൾ ജനറൽ ബോഡി യോഗം

115views

എടത്തനാട്ടുകര: മൂച്ചിക്കൽ എ.എൽ.പി. സ്കൂളിൽ ദീർഘകാലമായി സേവനമനുഷ്ഠിച്ചു വരുന്ന വിദ്യാലയത്തിന്റെ മാനേജരും സീനിയർ അധ്യാപകനുമായ പി. ജയശങ്കരൻ മാഷും (കുട്ടമണി മാഷ് ) സീനിയർ അറബി അധ്യാപികയായ പാറോക്കോട്ട് ഹാജറുമ്മ ടീച്ചറും (മാളു ടീച്ചർ ) ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുകയാണ്. രണ്ടുപേരുടെയും നിരവധി ശിഷ്യ ഗണങ്ങളും സഹപ്രവർത്തകരും ഉണ്ട്. ഈ ഗുരു ശ്രേഷ്ടരുടെ യാത്രയയപ്പ് നാടിന്റെ ഒരു ആഘോഷമാക്കി മാറ്റാനുള്ള ചർച്ച നടത്താൻ ജനവരി 10 വ്യാഴാഴ്ച 2 pm ന് ഒരു ജനറൽ ബോഡി യോഗം സ്കൂൾ ഹാളിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതൊരു അറിയിപ്പായി കണക്കാക്കി യോഗത്തിൽ വന്ന് വിലപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

Leave a Response