+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾവിദ്യാഭ്യാസം

അലനല്ലൂർ ഗ്രാമപഞ്ചായത്ത് എൽ.പി. തല ദ്വിദിന സഹവാസക്യാമ്പ് നവ്യാനുഭവമായി.

117views

എടത്തനാട്ടുകര: അലനല്ലൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എൽ.പി സ്കൂൾ വിദ്യാർഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ സമാപിച്ചു.

പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തിട്ടുള്ളത്.ക്ലാസ് മുറിയിലെ ഔപചാരികമായ പഠനത്തിനപ്പുറം സഹ പഠനത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഒട്ടേറെ അനുഭവപാഠങ്ങൾ നമ്മുടെ കുട്ടികൾ ആർജ്ജിക്കേണ്ടതുണ്ട്. പുതുമയാർന്ന വൈജ്ഞാനിക അനുഭവങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതിന് വ്യത്യസ്ത മേഖലകളായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പരിപാടികൾ സഹവാസക്യാമ്പിൽ ആസൂത്രണം ചെയ്ത് നടപ്പാക്കി.

ക്യാമ്പിന്റെ സമാപനസമ്മേളനം അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.അഫ്സറ യുടെ അധ്യക്ഷതയിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീക്ക് പാറക്കോട്ടിൽ നിർവഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ പഞ്ചായത്ത് അംഗങ്ങളായ ,കെ.എ സുദർശന കുമാർ, മoത്തൊടി റഹ്മത്ത്, സി.മുഹമ്മദാലി,ഉമർ ഖത്താബ് മാസ്റ്റർ, മുസ്തഫ മാമ്പള്ളി, സുനീറ നിലയാ ണിക്കൽ, നൗഷാദ് പുത്തൻകോട്ട്, പ്രധാനാധ്യാപകൻ സി.ടി. മുരളീധരൻ ഷാഹിനാ സലീംഎന്നിവർ സംസാരിച്ചു.

Leave a Response