+91 9072543543 info@edathanattukara.com
Tuesday, September 17, 2019
അറിയിപ്പുകൾവാർത്തകൾ

മുണ്ടക്കുന്ന് വെള്ളിയാർ പുഴക്ക് ജനകീയ തടയണ നിർമ്മാണം ഡിസംബർ 24 ന്

131views

എടത്തനാട്ടുകര: മുണ്ടക്കുന്ന് വെള്ളിയാർ പുഴയിലെ കന്നിറക്കം കുണ്ട് ഭാഗത്ത് ജനകീയ തടയണ നിർമ്മാണം നവംബർ 24 ന് തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചു.

നിരവധി ജനങ്ങൾ ആശ്രയിക്കുന്നതും നിരവധി കുടിവെള്ള പദ്ധതികളും, കിണറുകളും സ്ഥിതി ചെയ്യുന്നതും നിരവധി പേർ കുളിക്കാൻ ആശ്രയിക്കുന്നതുമായ പുഴയുടെ ഈ ഭാഗത്ത് പ്രളയത്തെ തുടർന്ന് നീരൊഴുക്ക് നഷ്ട്ടപ്പെട്ട് തീരെ വെള്ളമില്ലാതെ പ്രയാസപ്പെടുകയാണ്. ഇതിന് ഒരു പരിഹാരമെന്ന നിലയിൽ ഡിസംബർ 24 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തടയണ നിർമ്മിക്കുന്നത്. പുഴയെ സ്നേഹിക്കുന്ന താൽക്കാലിക തടയണ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ് മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിനു സമീപമുള്ള വെള്ളിയാർ പുഴയിലേക്ക് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

Leave a Response