+91 9072543543 info@edathanattukara.com
Monday, August 19, 2019
കായികംവാർത്തകൾവിദ്യാഭ്യാസം

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ മൂച്ചിക്കല്‍ സ്‌കൂള്‍ കായിക മേള ശ്രദ്ധേയമായി

94views

എടത്തനാട്ടുകര : എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി.സ്‌കൂള്‍ കായികമേള കോട്ടപ്പള്ള ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ ജന പങ്കാളിത്തത്തോടെ ശ്രദ്ധേയമായി സമാപിച്ചു.

ആരോഗ്യ കായിക വിദ്യാഭ്യാസം കാര്യക്ഷമമാക്കുക, വിദ്യാര്‍ഥികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പി. ടി. എ കമ്മറ്റിയുടെയും സ്‌കൂള്‍ മന്ത്രിസഭയുടെയും കീഴില്‍ എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്‌കൂള്‍ കായിക മേള മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീക്ക പാറോക്കോട്ട് ഉല്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.

ജി. ഒ. എച്ച്. എസ്. പ്രധാനാധ്യാപകന്‍ എന്‍. അബ്ദുള്‍ നാസര്‍,
മുച്ചിക്കൽ സ്കൂൾ മുൻ പ്രധാനാധ്യാപകൻ പി. ഹരിശങ്കരൻ മാസ്റ്റർ
മൂച്ചിക്കല്‍ സ്‌കൂള്‍ പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍, മൂച്ചിക്കല്‍ സ്‌കൂള്‍ എസ്. എം. സി ചെയര്‍മാന്‍ പി. രഞ്ജിത്ത്, പ്രധാനാധ്യാപിക എ. സതീ ദേവി, കായിക മേള കണ്‍വീനര്‍ എന്‍. അലിഅക്ബര്‍, അധ്യാപകരായ പി. അബ്ദുസ്സലാം, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു.

ഇന്‍ഫന്റ്‌സ്, മിനി കിഡീസ്, കിഡീസ് വിഭാഗങ്ങളില്‍ 20 ഇനങ്ങളിലായി പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെയുള്ള 261 കുഞ്ഞു കായിക താരങ്ങള്‍ പങ്കെടുത്തു.

എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, മേലാറ്റൂര്‍ സുല്‍ഫി അസ്സോസിയേറ്റ്‌സ് എന്നിവര്‍ കായിക മേളക്കാവശ്യമായ മേഡലുകളും ട്രോഫികളൂം ഗ്രൗണ്ടിലെത്തിച്ചു നല്‍കി.

മൂച്ചിക്കല്‍ സ്‌കൂള്‍ പി. ടി. എ വൈസ് പ്രസിഡന്റ് മജീദ് പൂളക്കല്‍, പി. നൗഷാദ്, ടി. മുഹമ്മദാലി, പി. പി. നൗഷാദ്, അധ്യാപകരായ സി. കെ. ഹസീന മുംതാസ്, കെ. രമാ ദേവി, ഇ. ഷബ്‌ന, പി. പ്രിയ, ഇ. പ്രിയങ്ക, കെ. ഷീബ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍, ഡെപ്യൂട്ടി ലീഡര്‍ സി. അനഘ, കായിക വകുപ്പ് മന്ത്രിമാരായ കെ. മുഹമ്മദ് ഫഷ്മില്‍, വി. ടി. മുഹമ്മദ് മുസാഫിര്‍, കെ. മുഹമ്മദ് മിന്‍ഹാജ്, സ്‌കൗട്ട് ആന്റ് ഗൈഡ് ട്രൂപ്പ് ലീഡര്‍ അസിം സാനു, കമ്പനി ലീഡര്‍ കെ. ഫാത്തിമ ഫാരിസ, പട്രോള്‍ ലീഡര്‍മാരായ കെ. അഹമ്മദ് ഹനീം, ഒ. ഹര്‍ഷദ് ഹാരിസ്, പി. ഷംന, ദേവിക എന്നിവർ കായിക മേളക്ക് നേത്യത്വം നല്‍കി.

Leave a Response