+91 9072543543 info@edathanattukara.com
Thursday, June 20, 2019
കായികംവാർത്തകൾ

മൂച്ചിക്കല്‍ സ്‌കൂള്‍ കായിക മേള നാളെ (വ്യാഴം) കോട്ടപ്പള്ള ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍

109views

എടത്തനാട്ടുകര : നാടിന്റെ സ്‌കൂള്‍ മുത്തശ്ശിയായ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ കായിക മേള നാളെ (വ്യാഴം) കോട്ടപ്പള്ള ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കാലത്ത് 10 മുതല്‍ ആരംഭിക്കും.

ആരോഗ്യ കായിക വിദ്യാഭ്യാസം കാര്യക്ഷമമാക്കുക, വിദ്യാര്‍ഥികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന സ്‌കൂള്‍ കായിക മേള കാലത്ത് 10 ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീക്ക പാറോക്കോട്ട് ഉല്‍ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി അധ്യക്ഷത വഹിക്കും. സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറോക്കോട്ടില്‍ മുഖ്യാതിഥിയാവും.

ജി. ഒ. എച്ച്. എസ്. പ്രധാനാധ്യാപകന്‍ എന്‍. അബ്ദുള്‍ നാസര്‍, ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് ഒ. പി. ഫിറോസ്, മേലാറ്റൂര്‍ സുല്‍ഫി അസ്സോസിയേറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ എ. സുല്‍ഫീക്കര്‍ അലി, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ എ. പി. മാനു, മുഫീന ഏനു, മൂച്ചിക്കല്‍ സ്‌കൂള്‍ പി. ടി. എ. പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍, വൈസ് പ്രസിഡന്റ് മജീദ് പൂളക്കല്‍, മൂച്ചിക്കല്‍ സ്‌കൂള്‍ എസ്. എം. സി ചെയര്‍മാന്‍ പി. രഞ്ജിത്ത്, എസ്. എം. സി വൈസ് ചെയര്‍മാന്‍ സി. മുസ്തഫ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേരും.

എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കായിക മേളയില്‍ ഇന്‍ഫന്റ്‌സ്, മിനി കിഡീസ്, കിഡീസ് വിഭാഗങ്ങളിലായി പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെയുള്ള 261 കുഞ്ഞു കായിക താരങ്ങള്‍ പങ്കെടുക്കും.

അവരും ഉടുക്കട്ടെ വസ്ത്ര ശേഖരണ പദ്ധതിയിലേക്ക് പൊതു ജനങ്ങളില്‍ നിന്നും കഴുകിയുണക്കി ഇസ്തിരിയിട്ട് മടക്കിയ വസ്ത്രങ്ങള്‍ കായിക മേളയില്‍ വെച്ച് സ്വീകരിക്കും.

Leave a Response