+91 9072543543 info@edathanattukara.com
Tuesday, September 17, 2019
അറിയിപ്പുകൾവാർത്തകൾ

മുണ്ടക്കുന്നിൽ “പഴമയിലൂടെ പുതുമ”സാംസ്ക്കാരിക പ്രദർശവും” കേരഗ്രാമം’ കാർഷിക സെമിനാറും നവംബർ 24 ന്.

283views

എടത്തനാട്ടുകര: മുണ്ടക്കുന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ “പഴമയിലൂടെ പുതുമ ” സാംസ്കാരിക പ്രദർശനവും തെങ്ങ് കൃഷിക്കാർക്കായി അലനല്ലൂർ കൃഷിഭവൻ നടപ്പിലാക്കുന്ന “കേരഗ്രാമം” പദ്ധതിയുടെ സുപ്രധാന യോഗവും സെമിനാറും 2018 നവംബർ 24 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ മുണ്ടക്കുന്ന് അങ്കണവാടി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

കേരളത്തിന്റെ മുൻ കാല ചരിത്രത്തെ കുറിച്ച് പുതുതലമുറക്ക് അവബോധമുണ്ടാക്കുന്ന തരത്തിൽ സംഘടിപ്പിക്കപ്പെടുന്ന പ്രദർശനത്തിൽ പഴയ കാല കാർഷിക ഉപകരണങ്ങൾ, അളവ് – തൂക്ക ഉപകരണങ്ങൾ, നാണയങ്ങൾ, ഗൃഹോപകരണങ്ങൾ, മുതലായവയുടെ പ്രദർശനവുമുണ്ടായിരിക്കും.

Leave a Response