+91 9072543543 info@edathanattukara.com
Tuesday, September 17, 2019
കായികംവാർത്തകൾ

ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിന്റെ സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം ചെയ്തു.

123views

എടത്തനാട്ടുകര:എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബിന്റെ 6-ാം മത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ മേളയുടെ സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം പ്രശസ്ത സിനിമാതാരം കലാഭവൻ ഷാജോൺ കോട്ടയം നസീറിന് നൽകി നിർവഹിച്ചു. ചടങ്ങിൽ മുൻ ഇന്റർനാഷണൽ ഫുട്ബാൾ താരം ഐ. എം. വിജയൻ , ടൂർണമെന്റ് കമ്മറ്റി ചെയർമാൻ പി.അബ്ദുള്ള , ഗായകൻ കലാഭവൻ ജിന്റോ ട്ടൂർണ്ണമെന്റ് കമ്മറ്റി ഭാരവാഹികളായ പി.ഷാജഹാൻ, പി. സക്കീർ ഹുസൈൻ എന്നിവർ സന്നിഹിതരായിരുന്നു.

ടൂർണ്ണമെന്റ് നവംബർ 18 മുതൽ എടത്തനാട്ടുകര ഗവ. സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.

Leave a Response