+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

“സുരക്ഷ 2018 -ദുരന്തനിവാരണം നാം അറിയേണ്ടത്” ജനകീയ കാമ്പയിൻ ശ്രദ്ധേയമായി

224views

എടത്തനാട്ടുകര: മുണ്ടക്കുന്ന് ജനകീയ സമിതി സംഘടിപ്പിച്ച ദുരന്തനിവാരണം നാം അറിയേണ്ടത് എന്ന വിഷയത്തിൽ “സുരക്ഷ 2018 ” എന്ന പദ്ധതിക്ക് മുണ്ടക്കുന്ന് എ. എൽ.പി.സ്ക്കൂളിൽ തുടക്കം കുറിച്ചു.

തീ, വെള്ളം, കിണർ, വൈദ്യുതി,പാമ്പ്, വന്യ ജീവികൾ മുതലായവയിൽ നിന്നുമുണ്ടാകാവുന്ന അപകടങ്ങളിൽ നിന്നും സുരക്ഷ നേടുന്നതിനായി അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ സെമിനാറും ഡെമോയും നടത്തി. പരിപാടി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഇ. സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ.രജി ടീച്ചർ മുഖ്യാതിഥിയായി.

വിശിഷ്ട സേവനത്തിന്ന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ വട്ടമ്പലം ഫയർ സ്റ്റേഷൻ ലീഡിംഗ് ഫയർമാൻ പി.നാസർ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റഫീഖ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.അഫ്സറ, ബ്ലോക്ക് അംഗം .വി പ്രീത ടീച്ചർ പഞ്ചായത്തംഗങ്ങളായ സി.മുഹമ്മദാലി, എൻ.ഉമ്മർ ഖത്താബ് മാസ്റ്റർ, കെ.പി.യഹ് യ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഹംസപ്പ, എം.പി.എ ബക്കർ മാസ്റ്റർ, പി.ജയശങ്കരൻ മാസ്റ്റർ ,യൂസഫ് തെക്കൻ, പി.അശോകൻ, ടി.കെ.വഹീദ, യു.പി. സീനത്ത്, വട്ടമ്പലം ഫയർ സ്‌റ്റേഷൻ ഫയർമാൻ എൻ.അനിൽകുമാർ എന്നിവർ സംസാരിച്ചു.

Leave a Response