+91 9072543543 info@edathanattukara.com
Thursday, June 20, 2019
അറിയിപ്പുകൾവിദ്യാഭ്യാസം

കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ 2018 – 2019 വർഷത്തെ വിദ്യാസമുന്നതി സ്കോളർഷിപ്, വിദ്യാസമുന്നതി മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായ അപേക്ഷകൾ ക്ഷണിച്ചു.

309views

കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര സമുദായങ്ങളിൽ പെടുന്ന സമർത്ഥരായ വിദ്യാർത്ഥികളെ ലക്‌ഷ്യം വച്ചുള്ള കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷന്റെ 2018 – 2019 വർഷത്തെ വിദ്യാസമുന്നതി സ്കോളർഷിപ്പിനും വിദ്യാസമുന്നതി മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായത്തിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു.

വിദ്യാ സമുന്നതി സ്കോളർഷിപ്പിൽ ഹയർ സെക്കൻഡറി,ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ,ബിരുദം,ബിരുദാനന്തര ബിരുദം,സിഎ /സിഎംഎ/സിഎസ് /ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം,ബിരുദാനന്തര ബിരുദ, Mphil,Phd വിദ്യാർത്ഥികൾക്കും ,വിദ്യാസമുന്നതി മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായത്തിനായി മെഡിക്കൽ ,എഞ്ചിനീയറിംഗ് ( ബിരുദം & ബിരുദാനന്തര ബിരുദം),സിവിൽ സർവീസസ്,ബാങ്ക്/പി.എസ്സ്സി/യു.പി.എസ്സ്സി,മറ്റിതര മത്സര പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും ധനസഹായത്തിനായ് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകൾ ഓൺലൈനിൽ 08-11-2018 മുതൽ 07-12-2018 വരെ സ്വീകരിക്കും.
വിശദവിവരങ്ങൾക്കായി 2018-19 വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക.

http://www.schemes.kswcfc.org/index.php

Leave a Response