+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾസാഹിത്യം

സമന്വയ എടത്തനാട്ടുകര യുടെ പ്രഥമ കവിതാ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.

197views

സമന്വയ എടത്തനാട്ടുകര’യുടെ പ്രഥമ കവിതാ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 45 കവിതകളാണ് പുരസ്കാരത്തിനു വേണ്ടി മാറ്റുരയ്ക്കാനെത്തിയത്.സീന ശ്രീവത്സൻ, അശോക് കുമാർ പെരുവ,സുഷമ ബിന്ദു എന്നിവരടങ്ങിയ ജൂറി ജേതാക്കളെ തിരഞ്ഞെടുത്തു.യു.പി വിഭാഗത്തിൽ ‘സൗഹൃദം’എന്ന വിഷയത്തെ അധികരിച്ച് നടത്തിയ രചനാ മത്സരത്തിൽ ചളവ ജി.യു.പി സ്കൂളിലെ വിദ്യാർത്ഥിനി ‘ദയ ‘അവാർഡിന് അർഹയായി.ഹൈസ്കൂൾ – ഹയർ സെക്കന്റെറി വിഭാഗത്തിൽ ‘പ്രളയം പറഞ്ഞത്’എന്ന വിഷയം ആസ്പദമാക്കി കാവ്യരചന നടത്തി എടത്തനാട്ടുകര ജി.ഒ.എച്ച്.എസിലെ ‘അളക.പി’ അവാർഡ് കരസ്ഥമാക്കി.പൊതു വിഭാഗത്തിന് ‘ഇര’ എന്ന വിഷയമാണ് നൽകിയിരുന്നത്.ഈ വിഭാഗത്തിൽഅലനല്ലുർ സ്വദേശിയായി ശ്രീ.ഷഹനീർബാബുരചിച്ച ‘അപൂർണ്ണ മരണങ്ങൾ’ മികച്ച കവിതയായി തിരഞ്ഞെടുക്കപ്പെട്ടു.ബഹുമാനപെട്ട ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ.ജിനേഷിന്റെ ആധ്യക്ഷതയിൽ ചളവ ജി.യു.പി സ്കൂളിൽ വച്ച് ഇന്ന് നടത്തിയ പരിപാടിയിൽ അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷ ശ്രീമതി ‘രജി ടീച്ചർ’അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിജയികളായ മൂവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.

Leave a Response