+91 9072543543 info@edathanattukara.com
Tuesday, September 17, 2019
അറിയിപ്പുകൾവാർത്തകൾസാഹിത്യം

സമന്വയ കവിതാ പുരസ്കാരം 2018 – അവാർഡ് ധാനവും കാവ്യ സന്ധ്യയും നവംബർ നാലിന്

235views

കാവ്യപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘സമന്വയ എടത്തനാട്ടുകര’ സംഘടിപ്പിച്ച കവിതാ രചനാ മത്സരത്തിന്റെ വിജയികളെ നവംബർ നാലിന് പ്രഖ്യാപിക്കും.

യു പി, എച്ച് എസ് ,ജനറൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 45 ഓളം കവിതകൾ മത്സരത്തിൽ മാറ്റുരയ്ക്കാനെത്തി.ഇവയിൽ നിന്നും മികച്ച 18 കവിതകൾ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു.

പ്രശസ്ത കവയത്രികളായ ശ്രീമതി സുഷമ ബിന്ദു, സീന ശ്രീവത്സൻ ,കവിയും അധ്യാപകനുമായ ശ്രീ.അശോക് കുമാർ പെരുവ എന്നിവരടങ്ങിയ ജൂറി ഈ 18 കവിതകളിൽ നിന്നും 2018ലെ സമന്വയ കവിത പുരസ്കാര ജേതാക്കളെ കണ്ടെത്തുന്നതാണ്.

2018 നവംബർ 4ന് നാലു മണിക്ക് ചളവ ജി.യു.പി സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് ജേതാക്കളുടെ പ്രഖ്യാപനവും, അവാർഡ് ദാനവും നടക്കും.

ഇതോടനുബന്ധിച്ച്‌ നാട്ടിലും, പരിസര പ്രദേശങ്ങളിലുമുള്ള കവിതാ രചനയിൽ തൽപരരായ ആളുകളെ ഉൾപ്പെടുത്തി കൊണ്ട് ഒരു കാവ്യസന്ധ്യയും സംഘടിപ്പിക്കുന്നു.

പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. രജി ടീച്ചർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം എം. ജിനേഷ് അദ്ധ്യക്ഷത വഹിക്കും.

Leave a Response