+91 9072543543 info@edathanattukara.com
Tuesday, September 17, 2019
ആരോഗ്യംവാർത്തകൾ

മുണ്ടക്കുന്നിൽ പോഷകാഹാര മേളയും സെമിനാറും സംഘടിപ്പിച്ചു

184views

എടത്തനാട്ടുകര : മുണ്ടക്കുന്ന് പോഷകാഹാര വാരാഘോഷത്തിന്റെ ഭാഗമായി മുണ്ടക്കുന്ന് അങ്കണവാടി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിമുതൽ ഭക്ഷ്യമേളയും പോഷകാഹാരത്തിന്റ പ്രധാന്യം എന്ന വിഷയത്തിൽ സെമിനാറും, അങ്കണവാടി വിദ്യാർത്ഥികൾക്ക് വിഷരഹിത പച്ചക്കറി നിർമ്മിക്കുന്നതിന് ജൈവപച്ചക്കറിവിത്ത് വിതരണവും നടത്തി. “പോഷകാഹാരത്തിനേ മികച്ച ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനാവൂ” എന്ന് സമൂഹത്തെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേളയും സെമിനാറും പ്രദർശനവും സംഘടിപ്പിച്ചത്. മേള മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.റഫീഖ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ. സീനത്ത് അധ്യക്ഷത വഹിച്ചു.ചെറിയ കുട്ടികൾക്കുള്ളപോഷകാഹാര കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .റഫീഖയും, കൗമാരക്കാരയ കുട്ടികൾക്കുള്ള പോഷകാഹാര കിറ്റ് വിതരണം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ കെ.സീനത്തും, പോഷകാഹാരത്തിന്റെ പ്രധാന്യം എന്ന വിഷയത്തിൽ സെമിനാറും വിദ്യാർത്ഥികൾക്കുള്ള വിഷരഹിരഹിത പച്ചക്കറി നിർമ്മിക്കുന്നതിന് ജൈവ പച്ചക്കറിവിത്ത് വിതരണവും ഹെൽത്ത് ഇൻസ്‌പെക്ടർ പി .അനിതയും, പോഷകാഹാര പ്രദർശനത്തിൽ ഒന്നാം സ്ഥാനം നേടിയ സുഹറ ചക്കംതൊടിക്കുള്ള സമ്മാനദാനം ഐ.സി.ഡി.എസ്‌.സുപ്പർവൈസർ കെ. ഷെരീഫയും വിതരണം ചെയ്തു. പഞ്ചായത്തംഗം സി.മുഹമ്മദാലി, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.ഹംസപ്പ, മുൻ ഡെപ്യൂട്ടി തഹസിൽദാർ പി.ദാമോദരൻ, ഇ.സുകുമാരൻ മാസ്റ്റർ, എം പി.എ.ബക്കർ മാസ്റ്റർ, പി.പി.അലി, എം.മുഹമ്മദ് കുട്ടി, സി. യൂസഫ് ഹാജി, കെ.മുഹമ്മദ്, സി. ഉസ്മാൻ ,കെ.കുഞ്ഞയമ്മു, ടി.മുഹമ്മദ്, അങ്കണവാടി വർക്കർ യു.പി. സീനത്ത്, ആശാ വർക്കർമാരായ ടി. റംല, വി.പ്രസന്ന, കുടുംബശ്രീ പ്രസിഡൻറ് വി. ഫസീല, അംഗങ്ങളായ വി.പ്രമീള, കെ.ഉഷ എന്നിവർ പ്രസംഗിച്ചു.

Leave a Response