+91 9072543543 info@edathanattukara.com
Thursday, June 20, 2019
അറിയിപ്പുകൾവാർത്തകൾസാഹിത്യം

സമന്വയ കവിതാ പുരസ്കാരം – സൃഷ്ടികൾ ക്ഷണിക്കുന്നു

231views

എടത്തനാട്ടുകര: എടത്തനാട്ടുകര സമന്വയ യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ കവിതാ രചന മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.

പ്രദേശത്തെ കവിതാ രചനയിൽ അഭിരുചിയും, താൽപര്യമുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി സമന്വയ എടത്തനാട്ടുകര നടത്തുന്ന മത്സരത്തിലേക്ക് ഒക്ടോബർ 20 നു മുമ്പായി എൻട്രികൾ അയക്കണം.

മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരം ഒരുക്കുന്നത്.

✒ഒന്നാം വിഭാഗത്തിൽ യു.പി തലത്തിലുള്ള കുട്ടികൾക്ക് മത്സരിക്കാം.
വിഷയം: സൗഹൃദം

✒രണ്ടാം വിഭാഗത്തിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസിലെ കുട്ടികൾക്ക് പങ്കെടുക്കാം
വിഷയം: പ്രളയം പറഞ്ഞത്

✒മൂന്നാമത് പൊതുവിഭാഗം.ഇതിൽ താൽപര്യമുളള ഏവർക്കും മത്സരിക്കാം.
വിഷയം: ഇര

✒രചനകൾ ഇരുപത് വരിയിൽ കവിയരുത്….

✒സൃഷ്ടികൾ ‘2018 ഒക്ടോബർ മാസം 20’നകം താഴെ പറയുന്ന ഈമെയിൽ വിലാസത്തിലോ, വാട്സാപ്പ് നമ്പറിലോ ,തപാലിലോ അയക്കാവുന്നതാണ്.2018 നവംബർ ഒന്നിന് എടത്തനാട്ടുകരയിൽ വെച്ച് നടക്കുന്ന കാവ്യസന്ധ്യയിൽ പുരസ്കാരങ്ങൾ സമർപ്പിക്കുന്നതായിരിക്കും.

വിദ്യാർത്ഥികൾ അവരുടെ രചനകൾ സ്കൂൾ അധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി സമർപ്പിക്കേണ്ടതാണ്.രചനകൾ തപാലിൽ അയയ്ക്കുന്നവർ കവറിനു പുറത്ത് ‘സമന്വയ കവിതാ പുരസ്കാരം – 2018’ എന്ന് നിർബന്ധമായും എഴുതുക.

✉തപാൽ വിലാസം….
അക്ഷയ സെന്റർ എടത്തനാട്ടുകര,
വട്ടമണ്ണപുറം (പി. ഒ),
അലനല്ലൂർ വഴി,
PIN -678 601.

📧Email വിലാസം…
samanwayaedk@gmail.com..

📲Whatsapp No:9497352926

കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
9496838213, 9747248122

Leave a Response