+91 9072543543 info@edathanattukara.com
Tuesday, September 17, 2019
സാഹിത്യം

മഴപ്പുറ്റുകൾ – നാരായണൻ എം : കവിത

118views

“മഴപ്പുറ്റുകൾ ”
***************
പല ചരക്കുകടയിൽ പറ്റുപുസ്തകത്തിലെ
പൂതലിച്ച അക്കങ്ങളുടെ
കനം കുറക്കുമ്പോൾ
അയൽ സംസ്ഥാനക്കാരന്റെ
“മുറ്റത്തെ മുല്ലയുടെ ”
വർണ്ണക്കാർഡുകളിൽ വിള്ളൽ വീഴുന്നു!
മഴ നനഞ്ഞു കുതിർന്നുലഞ്ഞ മരുന്നുശീട്ടുകൾ
ഒരു തെളിഞ്ഞ വെയിലിനായ്
തലകൾ നീട്ട്ത്
കുടിശ്ശികയായ
സ്കൂൾ ശകട സാരഥി തൻ
കണ്ണുകൾ കുന്തമുനയെറിയുന്നു; ഒപ്പം, മേൽ മീശയിലൊരു കൊമ്പുമുളയ്ക്കുന്നു!
കടം കൊണ്ട് പടിയടഞ്ഞ സൗഹൃദങ്ങളാണേറെയും
കരമടച്ച ശീട്ടു കൊണ്ട്
ലോണെടുത്ത കർഷകൻ
വിള നശിച്ച് നിലവിളിച്ച്
കൈ മലർത്തയാണു പോൽ!
ശൗച്യാലയം പണിയാൻ
ഇന്ധനം നിറച്ച ദു:സ്വപ്നങ്ങൾക്കൊടുവിൽ
പലിശപ്പണക്കാർക്കു ചൂണ്ടിപ്പണയമായ ശൗച്യാലയം
ഇനിയും മിനിമലിസത്തിന്റെ കവചങ്ങളണിയുകിൽ
പുത്രകളത്രാദിതൻ ഭർത്സനാപാത്രമായിടും
ദാരിദ്ര്യം വിറ്റു തിന്നുന്നവനെന്ന
പഴികേൾക്കാതിരിക്കാൻ;
എല്ലാം ഉള്ളിന്റെയുളളിൽ
എംബാം ചെയ്തു വെച്ചയാൾ!
കുത്തനെ പൊങ്ങുന്ന വിലക്കയറ്റത്തിന്റെ അമ്പടയാളങ്ങൾക്കു പിറകിലെ
കാണാചരടിന്റെ കുരുക്കിൽ കഴുത്തു കെട്ടുന്നൂ അയാൾ
വിഷക്കുപ്പിക്കു കാശുതികയാതെ !!

Leave a Response